NoticeNuMATS പരീക്ഷ-2012-13-റാങ്ക് ലീസ്റ്റ് & തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ പട്ടിക.. click here....

State Sasthrolsavam Live Results

New LSS USS Notification...Click Here
LSS_USS 2012-13_forms_Excel Format Click Here
ശുചിത്വ വീഥി പുരസ്കാരത്തിനുള്ള അപേക്ഷാഫോറം Click here......The first part of this post uses screen-shots of Malayalam text. This is to enable those users who does not have any Unicode Malayalam fonts installed in their system. Once a unicode Malayalam font is installed in your system, you can read Malayalam text  in this blog as well as all other websites, blogs, Facebook messages, e-mails etc  in proper display as seen in the screen-shots given below. If you can't read the text as you see in the screen-shots, your browser needs to be set for displaying the text properly. If you want to set your web-browser manually to display Malayalam  see this chapterIf you cannot read the following screen-shots properly, use Control and + buttons to increase the display resolution. 


റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.
ഇനി റാകിപ്പറക്കുന്ന ചെമ്പരുന്തിന്റെ വരികള്‍ ഒന്നു നോക്കൂ.

റാകിപ്പറക്കുന്ന ചെമ്പരുന്തേ
നീയുണ്ടോ മാമാങ്ക വേലകണ്ടു?
വേലയും കണ്ടു വിളക്കും കണ്ടു
കടലില്‍ തിരകണ്ടു കപ്പല്‍ കണ്ടു.

ഇപ്പോള്‍ ശരിയായ രീതിയില്‍ വായിക്കാമല്ലോ, അല്ലേ?

ഇതുവരെ നമ്മള്‍ മലയാളം വായിച്ചുകൊണ്ടിരുന്നത് സ്ക്രീന്‍ ഷോട്ടുകള്‍ വഴിയായിരുന്നു;  അതായത് മലയാളത്തില്‍ എഴുതിയ മോനിറ്ററിന്റെ ചിത്രം. ഇനി ഇതിന്റെ ആവശ്യമില്ല. ഈ പേജില്‍ എനിക്ക് നേരിട്ട് മലയാളത്തില്‍ ടൈപ്പുചെയ്യാം, നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിങ്ങള്‍ക്ക് അത് അതേപടി വാ‍യിക്കുകയും ചെയ്യാം. ഒരു കാര്യം കൂടി ഇതോടൊപ്പം പറയട്ടെ. മലയാളത്തിലെ ഏത് യൂണിക്കോഡ് ഫോണ്ട് ഉപയോഗിച്ചുവായിച്ചാലും ഈ വാചകങ്ങള്‍ ഇതേപോലെതന്നെ വാ‍യിക്കുവാന്‍ സാധിക്കും. ഇതാണ് ASCII  മലയാളം ഫോണ്ടുകളെ അപേക്ഷിച്ച്  യൂണിക്കോഡ് ഫോണ്ടുകളുടെ വ്യത്യാസം.
സാധാരണഗതിയിൽ ഇത്രയും കാര്യങ്ങൾ ചെയ്തുകഴിയുമ്പോൾത്തന്നെ വിന്റോസിന്റെ എക്സ്.പി മുതലുള്ള വേർഷനുകൾ മലയാളം വ്യക്തമായി കാണിക്കേണ്ടതാണ്. ഏതെങ്കിലും കാരണവശാൽ ഇനിയും മലയാളം ഫോണ്ടുകൾ കമ്പ്യൂട്ടർ ഡിസ്‌പ്ലേചെയ്യുന്നില്ലെങ്കിൽ താഴെപ്പറയുന്ന കാര്യങ്ങൾകൂടി ചെയ്യൂ.

1. കൺ‌ട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺ‌ട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. (ചിലപ്പോള്‍, വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം)


ഫയർഫോക്സ് മോസില്ല, ഗൂഗിള്‍ ക്രോം, എപിക് ബ്രൌസര്‍ എന്നിവയെ മലയാളം ടെക്സ്റ്റ്‌ ശരിയായി ഡിസ്പ്ലേ ചെയ്യുവാന്‍ തയ്യാറാക്കുന്ന വിധം മാനുവലായി ഫോണ്ട് സെറ്റ് ചെയ്യുന്ന വിധം
എന്ന അധ്യായത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. അതിലേക്കുള്ള ലിങ്ക് ഇവിടെ വേറെയും മലയാളം യുണികോഡ് ഫോണ്ടുകള്‍:

നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന അഞ്ജലി ഓള്‍ഡ് ലിപി എന്ന ഈ മനോഹരമായ മലയാളം ഫോണ്ട്, ശ്രീ. കെവിന്റെ സംഭാവനയാണ്. മറ്റുചില മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍: രചന, കറുമ്പി, തൂലിക, നിള, പാണിനി, കാര്‍ത്തിക, ഇ-മലയാളം ഓ.റ്റി മീര, ദ്യുതി തുടങ്ങിയവ. ഇവയൊക്കെ ഡൌൺലോഡ് ചെയ്യുവാൻ ആഗ്രഹമുണ്ടെങ്കിൽ ഈ ബ്ലോഗിലെ മലയാളം ഫോണ്ടുകൾ എന്ന അദ്ധ്യായം നോക്കൂ. ഒന്നുകൂടീ പറയട്ടെ, ഫോണ്ടൂകൾക്കനുസരിച്ച് മാറ്റം വരുന്നത് അക്ഷരങ്ങളുടെ രൂപ ഭംഗിമാത്രമാണ്. ഇവയിൽ ഏതെങ്കിലും ഒരു മലയാളം യൂണിക്കോഡ് ഫോണ്ട് നിങ്ങളുടെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് മലയാളം വ്യക്തമായി വായിക്കുവാൻ സാധിക്കും. 


ഡിസ്‌പ്ലേ കൂടുതല്‍ മനോഹരമാക്കാന്‍:

ഇനി ഒരു ചെറിയ ഡിസ്‌പ്ലേ സെറ്റിംഗുകൂടി ചെയ്താല്‍, നമുക്ക് നല്ല വടിവൊത്ത രീതിയില്‍ ഈ ഫോണ്ടുകളെ സ്ക്രീനില്‍ കാണാം. അതിനായി താഴെപ്പറയുന്ന സെറ്റിംഗുകള്‍ ചെയ്യുക.

1. വിന്റോസിലെ Start മെനു തുറന്ന് Control Panel സെലക്റ്റ് ചെയ്യുക.
2. കണ്‍‌ട്രോള്‍ പാനലിലെ Display എന്ന ഐക്കണില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
3. ഡിസ്‌പ്ലേ വിന്റോ തുറക്കും. അതില്‍നിന്നും Appearance എന്ന ടാബില്‍ ക്ലിക്കുചെയ്യുക.
4. അവിടെ Effects എന്നെഴുതിയിരിക്കുന്ന ഒരു ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്യുക.

5. ഇപ്പോള്‍ പുതിയ ഒരു വിന്റോ തുറക്കും. അതില്‍ രണ്ടാമത്തെ വരിയില്‍ ഇങ്ങനെ കാണാം ‘Use the following method to smooth edges of screen fonts' ഈ വരിയുടെ തുടക്കത്തില്‍ ഒരു ചതുരക്കള്ളിയുണ്ട്. അതിനുള്ളില്‍ ഒരു പ്രാവശ്യം ക്ലിക്ക് ചെയ്ത് ടിക് മാര്‍ക്ക് ഇടുക. അതിനുശേഷം ഈ വരിയുടെ താഴെയുള്ള വലിയ ചതുരക്കള്ളിയിലെ Arrow അമര്‍ത്തി, വരുന്ന ലിസ്റ്റില്‍നിന്നും Clear Type സെലക്ട് ചെയ്യുക.

6. OK ക്ലിക്ക് ചെയ്യുക. വീണ്ടും ഒരു പ്രാവശ്യം കൂടി OK ക്ലിക്ക് ചെയ്തുകഴിയുമ്പോള്‍ ഡിസ്‌പ്ലേ വിന്റോയും അടയ്ക്കാം.

7. ഇനി കണ്‍‌ട്രോള്‍ പാനല്‍ വിന്റോ അടയ്ക്കാവുന്നതാണ്.

കുറിപ്പ്: നിങ്ങളുടെ മോനിറ്ററിന്റെ ബ്രൈറ്റ്‌നെസ്,കോണ്ട്രാസ്റ്റ് സെറ്റിംഗുകള്‍ ശരിയായി അല്ല ഇപ്പോള്‍ ഇരിക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ചെയ്തുകഴിയുമ്പോള്‍ അക്ഷരങ്ങള്‍ വളരെ നേരിയ രീതിയിലാവും കാണപ്പെടുക. അങ്ങനെ കാണുന്നുവെങ്കില്‍ ബ്രൈറ്റ്‌നെസും കോണ്ട്രാസ്റ്റും അഡ്‌ജസ്റ്റ് ചെയ്യേണ്ടതാണ്.


അഞ്ജലി ഫോണ്ട് ഇന്‍സ്റ്റാളര്‍ ഉപയോഗിച്ച് മലയാളം ശരിയായി സെറ്റ് ചെയ്യുവാന്‍ സാധിക്കാത്തവര്‍ക്കായാണ് ഈ വിവരണം. ഇതില്‍ ഫോണ്ട് ഡൌണ്‍ ലോഡ് ചെയ്ത്, ഇന്റര്‍നെറ്റ് എക്‍സ്പ്ലോറര്‍, മോസില്ല, ഗൂഗിള്‍ ക്രോം, എപിക് ബ്രൌസര്‍  എന്നീ ബ്രൌസറുകള്‍ മലയാളം യൂണിക്കോഡിനായി സെറ്റ് ചെയ്യുന്ന വിധം വിവരിച്ചിരിക്കുന്നു.
മറ്റു ചില യുണികോഡ് ഫോണ്ട്കളും  താഴെക്കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന്  നിങ്ങളുടെ സിസ്റ്റത്തിലെ Windows/Fonts ഫോള്‍ഡറിലേക്ക് ഡൌണ്‍ലോഡ് ചെയ്ത് സേവ് ചെയ്യാവുന്നതാണ് (ആവശ്യമെങ്കില്‍ മാത്രം ഇത് ചെയ്‌താല്‍ മതി.  ബ്ലോഗുകള്‍ മുഴുവന്‍ വായിക്കുന്നതിനും എഴുതുന്നതിനും ഏതെങ്കിലും ഒരു യുണികോഡ് മലയാളം ഫോണ്ടിന്റെ ആവശ്യമേയുള്ളൂ). ഫോണ്ടൂകൾക്കനുസരിച്ച് അക്ഷരങ്ങളുടെ രൂപഭംഗി മാത്രമേ മാറുന്നുള്ളൂ എന്നതും ശ്രദ്ധിക്കുക.


അഞ്ജലി ഓൾഡ് ലിപി (Anjali Old Lipi)
കാർത്തിക (Karthika) (ഇത് മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ ഓപ്പറേറ്റിംഗ് സിറ്റത്തിൽ ഉണ്ട്)
രചന (Rachana)

മീര (Meera)
തൂലിക (Thoolika)
രഘുമലയാളം സാൻസ്  (Raghumalayalam Sans)ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍:
(ഈ ബ്ലോഗിന്റെ ആദ്യ അധ്യായത്തില്‍ പറഞ്ഞിരിക്കുന്ന Anjali Old Lipi Font Installer ഓടോമാറ്റിക് installation ചെയ്തവര്‍ ഇത് വീണ്ടും ചെയ്യേണ്ടതില്ല)


ഇനി ഇന്റര്‍നെറ്റ് എക്സ്പ്ലോററീന്റെ ടൂള്‍സ് മെനു തുറന്ന് അതില്‍ നിന്ന് ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് സെലക്റ്റ് ചെയ്യുക. അപ്പോള്‍ തുറന്നുവരുന്ന വിന്റോയില്‍ നിന്ന് Fonts എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ മറ്റൊരു വിന്റോ തുറക്കും. അവിടെ Language script എന്ന ഭാഗത്തെ ആരോ ക്ലിക്ക് ചെയ്ത് ലിസ്റ്റില്‍ നിന്ന് മലയാളം സെലക്റ്റ് ചെയ്യുക. Web page font എന്ന ലിസ്റ്റില്‍ നാം മുകളില്‍ ഡൌണ്‍ലോഡ് ചെയ്ത എല്ലാ ഫോണ്ടൂകളും ഉണ്ടാവും. അവയില്‍ നിന്ന് അഞ്ജലി ഓള്‍ഡ് ലിപിയില്‍ ക്ലിക്ക് ചെയ്യുക OK OK രണ്ടുപ്രാവശ്യം ക്ലിക്ക് ചെയ്തുകഴിയുമ്പോല്‍ ഇന്റര്‍നെറ്റ് ഓപ്ഷന്‍സ് വിന്റോയില്‍ നിന്നും പുറത്തുകടക്കാം. ഇപ്പോള്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ മലയാളം ഡിസ്പ്ലേ ചെയ്യാനായി തയ്യാറായിക്കഴിഞ്ഞൂ.


ഫയര്‍ഫോക്സ് മോസില്ല :


മോസില്ലയിലെ Tools മെനു തുറന്ന് Options സെലറ്റ്ക് ചെയ്യുക. ഇപ്പോള്‍ കിട്ടുന്ന വിന്റോയിലെ Contents Tab തുറക്കുക .1. മോസില്ലയിലെ ടൂൾസ് മെനു തുറന്ന് Options സെലക്റ്റ് ചെയ്യുക
2. Content ടാബ് സെലക്റ്റ് ചെയ്യുക
3. ഫോണ്ട്സ് ആന്റ് കളർ എന്ന ഭാഗത്തെ "Advanced.." ബട്ടൺ ക്ലിക്ക് ചെയ്യുക
4. ഭാഷ മലയാളം എന്നു സെറ്റ് ചെയ്യുക

5. Proportional എന്നയിടത്ത് Serif അല്ലെങ്കിൽ Sans Serif ആവാം.
അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi ഫോണ്ട് സെലക്റ്റ് ചെയ്യുക (ഇതിനു പകരം കാർത്തിക, രചന, മീര എന്നീ യൂണിക്കോഡ് ഫോണ്ടുകളിൽ ഏതെങ്കിലും ഒന്ന് ആയാലും മതി)

6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.

7. Click OK, OK to close Options.

8. FireFox അടച്ചിട്ട് വീണ്ടും തുറക്കുക. ഇപ്പോൾ മലയാളം ഭംഗിയായി ഡിസ്പ്ലേ ചെയ്യുന്നുണ്ടല്ലോ അല്ലേ?

ഗൂഗിൾ ക്രോം:

ഗൂഗിൾ ക്രോമിൽ മലയാളം ഫോണ്ടുകൾ സെറ്റ് ചെയ്യാനായി താഴെപ്പറയുന്ന കാര്യങ്ങൾ ചെയ്യുക. ബ്രൌസറിന്റെ സെറ്റിംഗ്സ് മെനു (സ്പാനറിന്റെ ഐക്കൺ) തുറക്കുക. അതിലെ ഓപ്ഷൻസ് സെലക്റ്റ് ചെയ്യുക.ഇപ്പോൾ തുറന്നുവരുന്ന വിന്റോയിൽ മൂന്നു ടാബുകൾ കാണാം. അതിലെ Under the hood എന്ന ടാബ് തുറക്കുക.താഴെക്ക് സ്ക്രോൾ ചെയ്താൽ Web Content എന്ന തലക്കെട്ടിനു താഴെയായി Change Font and language settings എന്നു കാണാം. അത് സെലക്റ്റ് ചെയ്യുക. അപ്പോൾ മുകളിൽ കാണിച്ചിരിക്കുന്ന ചിത്രത്തിലേതുപോലെ ഒരു ബോക്സ് ലഭിക്കും. Fonts and Encoding എന്ന ആദ്യടാബിൽ മൂന്നുകള്ളികളിലും അജ്ഞലി ഓൾഡ് ലിപി സെറ്റ് ചെയ്യുക. എൻ‌കോഡിംഗ് എന്ന ഭാഗത്ത് Unicode UTF 8 സെലക്റ്റ് ചെയ്യുക. ഇനി Language എന്ന ടാബിലേക്ക് പോവുക. അവിടെ Add എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ ഒരു ലിസ്റ്റ് കിട്ടും. അതിൽ നിന്ന് മലയാളം സെലക്റ്റ് ചെയ്യുക. ഇനി OK ക്ലിക്ക് ചെയ്യാൻ മറക്കരുത്. ഇപ്പോൾ ഗൂഗിൾ ക്രോം മലയാളം ഡിസ്പ്ലേ ചെയ്യാനായി തയ്യാറായി.


എപിക് ബ്രൌസര്‍: 
2010 മധ്യത്തില്‍ നിലവില്‍ വന്ന എപിക് ബ്രൌസര്‍ എന്ന നവീന ബ്രൌസര്‍ ഏതു ഇന്ത്യന്‍ ഭാഷയും വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനായി തയ്യാറായാണ് വരുന്നത്.  ഇതില്‍ മലയാളം ഡിസ്പ്ലേ ചെയ്യാനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. നിങ്ങളുടെ കമ്പ്യുട്ടെരില്‍ ഒരു മലയാളം യുണികോഡ് ഫോണ്ട് ഉണ്ടാവണം എന്നുമാത്രം. ഈ ബ്രൌസേരില്‍ മലയാളം എഴുതുവാനായി ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്ലിട്ടരേഷൻ  ആണ് ഉപയോഗിക്കുന്നത്. 
കൺ‌ട്രോൾ പാനൽ സെറ്റിംഗുകൾ:

ഇത്രയും ചെയ്തുകഴിഞ്ഞിട്ടും മലയാളം ഡിസ്‌പ്ലേ ശരിയായി കിട്ടുന്നില്ലെങ്കിൽ മറ്റൊരു സെറ്റിംഗ് കൂടി ചെയ്യാവുന്നതാണ്.
1. കൺ‌ട്രോൾ പാനൽ തുറക്കുക. (Start > settings > control panel)
2. കൺ‌ട്രോൾ പാനലിൽനിന്നും Regional & language options സെലക്റ്റ് ചെയ്യുക
3. ഇപ്പോൾ തുറക്കുന്ന ചെറിയവിന്റോയിൽനിന്നും Languages എന്ന ടാബ് സെലക്ട് ചെയ്യുക.
4. അതിൽ Supplimental language support എന്നൊരു ഭാഗമുണ്ട്. അതിലെ Install files for complex script and right-to-left languages എന്ന വരിക്കുനേരെയുള്ള ചെറിയ കള്ളി ടിക് മാർക്ക് ചെയ്ത് OK ക്ലിക്ക് ചെയ്യുക. ഇപ്പോൾ ഈ ഭാഷകൾക്കായുള്ള സപ്പോർട്ട് ഫയലുകൾ വിന്റോസ് ഇൻസ്റ്റാൾ ചെയ്യും. വിന്റോസ് ഇൻസ്റ്റലേഷൻ സി.ഡി റോം ഇൻസ്റ്റലേഷന് ഇടയിൽ ആവശ്യപ്പെട്ടേക്കാം. അതിനാൽ ഈ സ്റ്റെപ്പിന് ഒരുങ്ങുന്നതിനു മുമ്പ് വിന്റോസ് സി.ഡി കൈയ്യിൽ കരുതുക.

 കടപ്പാട് :
എല്ലാ പ്രധാനാധ്യാപകരും School Toilet Survey Format പൂരിപ്പിച്ച് രണ്ട് ദിവസത്തിനകം AEO ഓഫീസിൽ സമർപ്പിക്കേണ്ടതാണ് Click here format

അടിയന്തിരം- സ്മാർട്ട് ക്ലാസ് റൂം-വിവരശേഖരണം- ഇവിടെ ക്ലിക് ചെയ്യുക


  Basic Facilities – Upload data before 20/09/2012

(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

  സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  1. http://210.212.24.52/basic_facilities എന്ന സൈറ്റില്‍ പ്രവേശിക്കുക.
  2. District, Subdistrict, School ഇവ തെരഞ്ഞടുക്കുന്നതോടെ Username എന്ന കോളത്തില്‍ School Code വന്നിരിക്കും.
  3. Password നല്‍കാനുള്ള കോളത്തില്‍ School Code തന്നെ നല്‍കുക.
  4. തുറന്നു വരുന്ന പേജിന്റെ ഏറ്റവും താഴെക്കാണുന്ന Edit ബട്ടണില്‍ ക്ലിക്ക്  ചെയ്യുക.
  5. 30/06/2012 ലെ അവസ്ഥയാണ് ആവശ്യപ്പട്ടിരിക്കുന്നത്. അത് കൃത്യമായി ചെയ്യുക.
  6. Uniform School Code മാറ്റം വരുത്തരുത്.
  7. No of students having EID / UID / NPR എന്ന കോളം കൃത്യമായി പൂരിപ്പിക്കണം.
  8. Data കൃത്യമാക്കിയതിനു ശേഷം Save ബട്ടണില്‍ ക്ലിക്ക്  ചെയ്യുക.
  9. 20/09/2012 നു മുമ്പായി വിവരങ്ങള്‍ Upload ചെയ്യാന്‍ ശ്രദ്ധിക്കുക.