Republic Day Celebtrations 2016
2016 ജനുവരി 26 ലെ റിപ്പബ്ലിക്
ദിനം വര്‍ണാഭമായി ആഘോഷിക്കാന്‍ വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പൊതുഭരണ വകുപ്പ് പുറപ്പെടുവിച്ചു. തലസ്ഥാനത്ത് ഗവര്‍ണര്‍ ദേശീയ പതാക ഉയര്‍ത്തും. അതോടൊപ്പം ദേശീയ ഗാനാലാപനവും ഉണ്ടാകും. തുടര്‍ന്ന് കര, വ്യോമ സേനകള്‍, അര്‍ധസൈനിക വിഭാഗം, പോലീസ്, സൈനിക സ്‌കൂള്‍, മൗണ്ടന്‍ പോലീസ്, എന്‍.സി.സി,
സ്‌കൗട്ട്‌സ്, സ്റ്റുഡന്റ് പോലീസ് എന്നിവരുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഗവര്‍ണര്‍ പരിശോധിക്കും. തുടര്‍ന്ന് ഗവര്‍ണറുടെ പ്രസംഗവും അതിനുശേഷം വിദ്യാര്‍ത്ഥികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടാകും. ജില്ലാ തലങ്ങളില്‍ രാവിലെ 8.30 ന് നടത്തുന്ന ചടങ്ങില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് ദേശീയഗാനാലാപനവും പോലീസ്, ഹോം ഗാര്‍ഡ്‌സ്,
എന്‍.സി.സി, സ്‌കൗട്ട്‌സ് എന്നിവയുടെ മാര്‍ച്ച് പാസ്റ്റുമുണ്ടാകും. തുടര്‍ന്ന് മന്ത്രിയുടെ പ്രസംഗവും, വിദ്യാര്‍ത്ഥികളുടെ
ദേശീയഗാനാലാപനവും ഉണ്ടാകും. സബ് ഡിവിഷന്‍/ബ്ലോക്ക്,
പഞ്ചായത്ത് തലങ്ങളില്‍ യഥാക്രമം സബ്ഡിവിഷണല്‍
മജിസ്‌ട്രേറ്റ്/ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,
പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ ദേശീയ
പതാക ഉയര്‍ത്തും. പബ്ലിക് ഓഫീസ്, സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളില്‍
വകുപ്പ് തലവന്മാര്‍ ദേശീയ പതാക ഉയര്‍ത്തും. പരമാവധി
ജീവനക്കാരും വിദ്യാര്‍ത്ഥികളും പങ്കെടുത്തുവെന്ന് വകുപ്പ് തലവന്മാര്‍ ഉറപ്പാക്കണം. ദേശീയഗാനാലാപന സമയത്ത് എല്ലാവരും ആദരപൂര്‍വം എഴുന്നേറ്റ് നില്‍ക്കുകയും യൂണിഫോമിലുള്ള ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് നല്‍കുകയും വേണ്. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സര്‍ക്കുലറില്‍ അറിയിച്ചു. എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സര്‍വകലാശാലകള്‍, കോളേജുകള്‍, സ്‌കൂളുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ എല്ലാ ഓഫീസര്‍മാരും മറ്റ് ജീവനക്കാരും നിര്‍ബന്ധമായും പങ്കെടുക്കണം.
No comments:
Post a Comment