നം.സി/6031/16
  07/02/2017.

അറിയിപ്പ് 
വളരെ അടിയന്തിരം - സ്കൂൾ യൂണിഫോം- സംബന്ധിച്ച്

സ്കൂൾ യൂണിഫോം :- 

2016 - 17 വർഷത്തെ സ്കൂൾ യൂണിഫോം വിതരണത്തിനുള്ള തുക 15 / 12 / 2016 -നു തന്നെ എല്ലാ സ്കൂളുകളുടെയും അക്കൗണ്ടിലേക്കു ഇ - ട്രാൻസ്ഫർ ചെയ്തതാണ് . 
2016 - 17 വർഷത്തെ സ്കൂൾ യൂണിഫോം വിതരണം പൂർത്തീകരിച്ചത് സംബന്ധിച്ച് താഴെ പറയുന്ന രേഖകൾ ഉടൻ തന്നെ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .

1. അസ്സൽ ബില്ല് / വൗച്ചർ , 
    ( അസ്സൽ ബില്ല്/വൗച്ചർ എന്നിവ അക്കൗണ്ടന്റ് ജനറലിന്‌ സമർപ്പിക്കാനുള്ള ഫൈനൽ അഡ്ജസ്റ്റ്മെന്റ് ബില്ലിൽ ഉൾച്ചേർക്കേണ്ടതുണ്ട് )
2. ധന വിനിയോഗ പത്രം , 
3. കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതിനുള്ള ഒപ്പ് പട്ടികയുടെ പകർപ്പ്.
ബില്ല് തുക "150൦0/- ക വരെയാണെങ്കിൽ ആയതിനു സത്യ പ്രസ്താവന,
15൦൦൦/- ക മുതൽ ഒരു ലക്ഷം വരെ ക്വട്ടേഷൻ -( ഏറ്റവും ചെറിയ തുകയ്ക്കുള്ളത് അടക്കം 3 എണ്ണത്തിന്റെ പകർപ്പ്),  
ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ ടെൻഡർ -(ഏറ്റവും ചെറിയ തുകയ്ക്കുള്ളത് അടക്കം 3 എണ്ണത്തിന്റെ പകർപ്പ്).
*   2017 ഫെബ്രുവരി 15 -നു മുൻപേ മേല്പറഞ്ഞവ ഹാജരാക്കിയില്ലെങ്കിൽ ഈയിനത്തിൽ
     18 % പലിശ കണക്കാക്കി മുതലും പലിശയും പ്രധാനാധ്യാപകരുടെ ബാധ്യതയായി                തിട്ടപ്പെടുത്തുന്നതാണ് എന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു.    

                        ഒപ്പ് /-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
      തലശ്ശേരി നോർത്ത് 

സ്വീകർത്താവ് : എല്ലാ പ്രധാനാധ്യാപകരും. 

No comments:

Post a Comment