ഗവ: സ്കൂളുകളിലെ ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എ പി എൽ വിഭാഗം ആൺകുട്ടികൾക്ക് 2016 - '17 വർഷത്തിൽ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നത്

സി / 6031/16
06/03/2017


തലശ്ശേരി നോർത്ത് വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗവ: സ്കൂളുകളിലെ ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന എ പി എൽ വിഭാഗം ആൺകുട്ടികൾക്ക് 2016 - '17 വർഷത്തിൽ സൗജന്യ യൂണിഫോം വിതരണം ചെയ്യുന്നതിനനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് , കുട്ടികളുടെ എണ്ണവും അനുവദിച്ച തുകയും സംബന്ധിച്ച പട്ടികകൾ എന്നിവ ഇതോടൊപ്പം അറ്റാച്ച്മെന്റ് ആയി നൽകുന്നു.  യൂണിഫോം വിതരണം നടത്തുന്നതിനുള്ള തയ്യാറെടുപ്പുകൾ ഉടൻ തന്നെ നടത്തേണ്ടതും വിതരണം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിച്ചു് താഴെ പറയുന്ന രേഖകൾ ഉടൻ തന്നെ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .

1. അസ്സൽ ബില്ല് / വൗച്ചർ , 
    ( അസ്സൽ ബില്ല്/വൗച്ചർ എന്നിവ അക്കൗണ്ടന്റ് ജനറലിന്‌ സമർപ്പിക്കാനുള്ള ഫൈനൽ അഡ്ജസ്റ്റ്മെന്റ് ബില്ലിൽ ഉൾച്ചേർക്കേണ്ടതുണ്ട് )
2. ധന വിനിയോഗ പത്രം , 
3. കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതിനുള്ള ഒപ്പ് പട്ടികയുടെ പകർപ്പ്.
ബില്ല് തുക "150൦0/- ക വരെയാണെങ്കിൽ ആയതിനു സത്യ പ്രസ്താവന,
15൦൦൦/- ക മുതൽ ഒരു ലക്ഷം വരെ ക്വട്ടേഷൻ -( ഏറ്റവും ചെറിയ തുകയ്ക്കുള്ളത് അടക്കം 3 എണ്ണത്തിന്റെ പകർപ്പ്),  
ഒരു ലക്ഷം രൂപയ്ക്ക് മുകളിലാണെങ്കിൽ ടെൻഡർ -(ഏറ്റവും ചെറിയ തുകയ്ക്കുള്ളത് അടക്കം 3 എണ്ണത്തിന്റെ പകർപ്പ്).
*   2017 മാർച്ച് 15 -നു മുൻപേ മേല്പറഞ്ഞവ ഹാജരാക്കേണ്ടതാണ് .
     പണവിനിയോഗം കൃത്യമല്ലാത്തപക്ഷം ആയതിനു 18 % പലിശ അടയ്ക്കുവാൻ ഇടയാവുന്നതും ആയത്  പ്രധാനാധ്യാപകരുടെ ബാധ്യതയായി തിട്ടപ്പെടുത്തുന്നതുമാണ്  എന്ന കാര്യം പ്രത്യേകം ഓർമിപ്പിക്കുന്നു.    


         Download Proceedings/Annexure/Declaration





(Certificate to be submitted if the purchase value of the bills/vouchers are below 15,000/-)  

  CERTIFICATE

               I, …………………………………….., Head Master/ Head Mistress of ….………….. ………………………………….  School have personally satisfied that these stores (Uniform clothing) purchased are of requisite quality and specification and have been purchased from a reliable supplier at a reasonable price.

Place:                                            Signature:
Date:                                                    Name:
    / School Seal /                        Designation Seal:





Stock entry certificate to be written overleaf of the bill/voucher
 


The articles have been received in good condition and brought to stock on ……/…../ 2017.
                                                        Signature:
                                            Designation Seal:


                    ഒപ്പ് /-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ    
      തലശ്ശേരി നോർത്ത് 

സ്വീകർത്താവ് : എല്ലാ ഗവ: സ്കൂൾ പ്രധാനാധ്യാപകരും. 

No comments:

Post a Comment