പ്രൈമറി പ്രധാനാധ്യപകര്‍ക്കുള്ള സമ്പൂര്‍ണ്ണ പരിശീലനം
ഉപജില്ലകളില്‍ നടക്കുന്ന സമ്പൂര്‍ണ്ണ പരിശീലനത്തിന് സഹായകമായ ചില കാര്യങ്ങള്‍ താഴെ നല്‍കുന്നു. http://sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍
  • സ്ക്കൂള്‍ ഇനിഷ്യൈലൈസേഷന്‍
മുഴുവന്‍ സ്ക്കൂളുകളുടെയും വിവരങ്ങള്‍ ഇതിനകം തന്നെ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ആദ്യമായി ലോഗിന്‍ ചെയ്യുന്നവര്‍ admin@school code( eg :admin@13072) എന്ന രീതിയിലുള്ള യൂസര്‍ നെയിമും admin123 എന്ന പാസ്‌വേര്‍ഡും ഉപയോഗിക്കണം.ലോഗിന്‍ ചെയ്ത ഉടന്‍ പാസ്‌വേര്‍ഡ് മാറ്റുകയാണ് വേണ്ടത്.(പാസ്സ്‌വേര്‍ഡ് ചുരുങ്ങിയത് നാല് അക്ഷരങ്ങളെങ്കിലും ഉള്ളതായിരിക്കണം)  • സ്ക്കൂളിനെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കല്‍
പാസ്സ്‌വേര്‍ഡ് മാറ്റിയതിനു ശേഷം ലഭിക്കുന്ന സമ്പൂര്‍ണ്ണയുടെ ഡാഷ്ബോര്‍ഡിന്റെ ഏറ്റവും മുകളില്‍ കാണുന്ന സ്ക്കൂളിന്റെ പേരില്‍ ക്ളിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Add school details ല്‍ ക്ളിക്ക് ചെയ്ത് സ്ക്കൂളിനെ സബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ ചേര്‍ക്കണം.എത്ര മുതല്‍ എത്ര വരെ ക്ളാസ്സുകള്‍,വിവിധതല പഞ്ചായത്തുകള്‍,മണ്ഡലങ്ങള്‍,സ്ക്കൂള്‍ ലോഗോ,ക്ളബ്ബുകള്‍ എന്നിവ ഇവിടെ ചേര്‍ക്കണം.ഇതില്‍ പിന്നീടും മാറ്റം വരുത്താവുന്നതാണ്.

  • അഡ്മിഷന്‍
വിവരങ്ങള്‍ ചേര്‍ക്കണം,യു ഐ ‍ഡി നിര്‍ബന്ധം.യു ഐ ഡി സൈറ്റില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ സമ്പൂര്‍ണ്ണയിലേക്ക് വരും എന്ന് അറിയിച്ചിട്ടുണ്ട്.കുട്ടികളുടെ ഡാറ്റ മറിച്ചൊരു അറിയിപ്പുലഭിക്കുന്നതു വരെ കണ്‍ഫേം ചെയ്യേണ്ടതില്ല.

  • ടി സി നമ്പര്‍ വെച്ചുള്ള അഡ്മിഷന്‍,റീ അഡ്മിഷന്‍,കുട്ടികളെ നീക്കം ചെയ്യല്‍,ടി സി നല്‍കല്‍,ടി സി എഡിറ്റ് ചെയ്യല്‍ എന്നിവ
  • റിപ്പോര്‍ട്ടുകള്‍
    വിവിധ തരം റിപ്പോര്‍ട്ടുകള്‍ -സ്റ്റാറ്റിക്,കസ്റ്റം റിപ്പോര്‍ട്ടുകള്‍
  • ഐ ഡി കാര്‍ഡ്

No comments:

Post a comment