PRE-MATRIC MINORITY SCHOLARSHIP 2013-14



  • ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ഈ വര്‍ഷത്തെ അപേക്ഷ ക്ഷണിച്ചു. 2013 ജൂലൈ 1  മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം.
  • ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതിനാല്‍  പുതിയ അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപ്പത്രം ആവശ്യമില്ല  . സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി.
  • കേരളത്തിലെ വിദ്യാലയങ്ങളില്‍ 1  മുതല്‍ 1O വരെ ക്ലാസുകളില്‍ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളില്‍ പെടുന്ന വിദ്യാര്‍ത്ഥികളായിരിക്കണം അപേക്ഷകര്‍ .
  • സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകരിച്ച അണ്‍ എയ്ഡഡ്/അഫിലിയേഷനുള്ള CBSE/ICSE സ്ക്കൂളുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ .
  • മുന്‍ വര്‍ഷം  പ്രീമെട്രിക് സ്കോളര്‍ഷിപ്പ് ലഭിച്ചവര്‍  അപേക്ഷയിലെ റിന്യൂവല്‍  കോളം ടിക് ചെയ്യണം.
  • മുന്‍ വാര്‍ഷിക പരീക്ഷയില്‍ അപേക്ഷകര്‍ 50 ശതമാനമോ അതില്‍ കൂടുതലോ മാര്‍ക്ക്/ഗ്രേഡ് നേടിയിരിക്കണം. അപേക്ഷകര്‍ ഈ വര്‍ഷം ഒന്നാം സ്റ്റാന്റേര്‍ഡില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണെങ്കില്‍ മാര്‍ക്കോ ഗ്രേഡോ ബാധകമല്ല.
  • ഒരു കുടുംബത്തില്‍ നിന്നും 2  വിദ്യാര്‍ത്ഥികള്‍ക്കേ അര്‍ഹതയുള്ളൂ.
  • അപേക്ഷകരുടെ രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. രക്ഷകര്‍ത്താക്കള്‍  വരുമാനം സംബന്ധിച്ച് മുദ്രപത്രം നല്‍കേണ്ടതില്ല. സ്വയം തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും, ഉദ്യോഗമുള്ളവര്‍ അതാത് സ്ഥാപനം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റുമാണ് നല്‍കേണ്ടത്.
  • വില്ലേജ്  ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്  ആവശ്യമില്ല
  • വിശദാംശങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന INSTRUCTIONS കാണുക. 
  • അപേക്ഷ സമര്‍പ്പിക്കുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.

No comments:

Post a Comment