2015 - ലെ എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് താല്പര്യമുള്ള ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പബ്ലിക് എന്‍ട്രന്‍സ് എക്സാമിനേഷന് കോച്ചിങ് സ്കീം വഴി സൗജന്യ ക്രാഷ് കോഴ്സ് നടത്തുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.peecs.kerala.gov.in എന്ന വെബ്സൈറ്റില്‍ നേരിട്ടോ പഠിക്കുന്ന സ്കൂള്‍ മുഖേനയോ 2014 ഡിസംബര്‍ 30-ന് മുമ്പായി രജിസ്ററര്‍ ചെയ്യേണ്ടതാണ്. ഓരോ പരിശീലന കേന്ദ്രത്തിലേക്കും ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക.
Steps for Registration
Steps for Registration
1. www.peecs.kerala.gov.in എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക.
2. ഹോം പേജിലെ PEECS TIMES - ല്‍ Register for Crash Course എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
3. Crash Course Registration വിന്‍ഡോയില്‍ വിദ്യാര്‍ത്ഥിയുടെ പേര് , മൊബൈല്‍ നമ്പര്‍, ഡിസ്ട്രിക്ട് , സെന്റര്‍, സ്ട്രീം എന്നിവ നല്കി Register ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
വിശദവിവരങ്ങള്‍ക്ക് സര്‍ക്കുലര്‍ കാണുക.
No comments:
Post a Comment