TEXT BOOK DISTRIBUTION 2015-16




പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്
 IMMEDIATE ACTION MUST BE TAKEN 
നോട്ടീസ്

നം.സി-78/15:                                             തീയ്യതി. 23/7/2015

        ഇന്ന് ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണമടക്കം നിലവില്‍ അതാത് സ്ക്കൂളുകള്‍ക്ക് ആകെ ലഭിച്ചവയുടെ  വിവരം ഐ.ടി @ സ്ക്കൂളിന്റെ വെബ് പോര്‍ട്ടലില്‍ ടെക്സ്റ്റ് ബുക്ക് സപ്ലൈ മോണിറ്ററിംഗ് സിസ്റ്റം എന്ന ലിങ്കില്‍ ( ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്) ഇതിനകം അപ് ലോ‍ഡ് ചെയ്തിട്ടുണ്ടെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്.

1)       അദ്ധ്യയന   വര്‍ഷത്തിലെ   ആറാം   അദ്ധ്യയന   ദിനത്തിലെ   കുട്ടികളുടെ
എണ്ണത്തിലധികം  പുസ്തകങ്ങള്‍ ലഭിച്ച സ്ക്കൂളുകള്‍ ഇപ്പോള്‍ കൈവശമുള്ള അധികമായി ലഭിച്ച,   1 .മുതല്‍ 8 വരെ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങളും ചുവടെ കൊടുത്ത പ്രഫോര്‍മ   ( ഡൗണ്‍ ലോഡ്  ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്) പൂരിപ്പിച്ചതും കൂടി  24/7/2015 വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിക്ക് മുമ്പായി ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്.

        ആറാം  അദ്ധ്യയന ദിനത്തിലെ കണക്കിലധികമുള്ള പുസ്തകത്തിന്റെ എണ്ണവും ഇപ്പോള്‍ ഈ ഓഫീസിലേക്ക് നല്‍കുന്ന പുസ്തകത്തിന്റെ എണ്ണവും തമ്മില്‍ വല്ല വ്യത്യാസവുമുണ്ടെങ്കില്‍ ആയതിന്റെ കാരണം പ്രഫോര്‍മയില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്.
2)   9,10 ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ സംബന്ധിച്ച് നിര്‍ബന്ധമായും മേല്‍ പറഞ്ഞ പ്രഫോര്‍മ പൂരിപ്പിച്ച് 24/7/15ന് തന്നെ സമര്‍പ്പിക്കേണ്ടതാണ്.

3) പാഠപുസ്തകങ്ങള്‍ ഇനിയും ലഭിക്കേണ്ടുന്ന സ്ക്കൂളുകള്‍ നിര്‍‌ബന്ധമായും പ്രഫോര്‍മ പൂരിപ്പിച്ച് 24/7/15 ന് വൈകുന്നേരം 4.30 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

4) അധികമായി ലഭിച്ച പാഠപുസ്തകങ്ങളൊന്നും തന്നെ തങ്ങളുടെ അധീനതയില്‍ സൂക്ഷിക്കുന്നില്ലെന്ന് എല്ലാ പ്രധാനാദ്ധ്യാപകരും ഉറപ്പ് വരുത്തേണ്ടതാണ്.

5) ആറാം  അദ്ധ്യയന ദിനത്തിലെ  എണ്ണവും നിലവില്‍ ആകെ ലഭിച്ച ആവശ്യമുള്ള എല്ലാ പാഠപുസ്തകങ്ങളുടെ എണ്ണവും തമ്മില്‍ വ്യത്യാസമൊന്നുമില്ലെങ്കില്‍ (കൂടുതലോ കുറവോ ഇല്ലെങ്കില്‍)  അങ്ങനെയുള്ള  സ്ക്കൂളുകള്‍  മാത്രം  പ്രസ്തുത  വിവരം  സ്ക്കൂളിന്റെ  പേരിലുള്ള   ഇ-മെയില്‍ വിലാസത്തില്‍ നിന്നും ഓഫീസിലേക്ക് മെയില്‍ ചെയ്ത് അറിയിക്കാവുന്നതാണ്.  (ഓഫിസ് ഇ-മെയില്‍ വിലാസം aeothalasserynorth@gmail.com)  ഇങ്ങനെ ചെയ്യുമ്പോള്‍ മെയിലിന്റെ സബ്ജക്റ്റ് കോളത്തില്‍ ‘Text Book – 2015- No difference with 6th working day figures’’എന്ന് ടൈപ്പ് ചെയ്ത് അയക്കേണ്ടതാണ്..എന്നാല്‍ പിന്നീട്  വ്യത്യാസം ഒന്നും ഇല്ലെന്ന കാര്യം രേഖാമുലം അറിയിക്കേണ്ടതാണ്.

6) വ്യക്തികളുടെ പേരിലുള്ളതോ മറ്റുതരത്തിലുള്ളതോ ആയ ഇ- മെയില്‍ വിലാസത്തില്‍ നിന്നും അയക്കുന്ന മെയിലുകള്‍ സ്വീകാര്യമല്ല.

7) സമര്‍പ്പിക്കുന്ന വിവരങ്ങളും കണക്കുകളും കൃത്യമാണെന്ന്  ഉറപ്പ് വരുത്തേണ്ടത് പ്രധാനാദ്ധ്യാപകന്റെ ചുമതലയാണ്.

 Text Book Supply Monitoring System                                 Proforma

                                                                Sd/-
                                                        സീനിയര്‍ സൂപ്രണ്ട്,
                                                 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്,
                                                         തലശ്ശേരി നോര്‍ത്ത്.

No comments:

Post a Comment