അറിയിപ്പ് -വളരെ അടിയന്തിരം- ശാസ്ത്രമേള- അപ്പീല്‍ പരിശോധന സംബന്ധിച്ച്

06/11/2015

  വളരെ അടിയന്തിരം- ശാസ്ത്രമേള- അപ്പീല്‍ പരിശോധന
പ്രധാനദ്ധ്യാപകരുടെയും ടീം മാനേജര്‍മാരുടെയും പ്രോഗ്രാം കണ്‍വീനര്‍മാരുടെയും  ശ്രദ്ധയിലേക്കും മേള നടന്ന സ്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാരുടേയും ശ്രദ്ധയിലേക്കും അനന്തര നടപടികള്‍ക്കുമായി---

   ശാസ്ത്രമേളയുടെ അപ്പീല്‍ പരിശോധന 07/11/2015 ന് ശനിയാഴ്ച രാവിലെ 10.30 ന് തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച്നടക്കുന്നു. അപ്പീല്‍ സമര്‍പ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളും  ടീം മാനേജര്‍മാരും  പ്രോഗ്രാം കണ്‍വീനര്‍മാറും  അപ്പീല്‍ പരിശോധനയില്‍ കൃത്യ സമയത്തു തന്നെ പങ്കെടുക്കേണ്ടതാണ്. അപ്പീല്‍ പരിശോധന യ്ക്കായി tabulation sheet(മാര്‍ക്ക്‌ ലിസ്റ്റ്), മത്സരത്തില്‍ കാണിച്ച ഐറ്റം എന്നിവ കൊണ്ടുവരേണ്ടതാണ്. പ്രധാനദ്ധ്യാപകര്‍ പ്രോഗ്രാം കണ്‍വീനര്‍മാര്‍ക്കും ടീം മാനേജര്‍മാര്‍ക്കും വിവരം നല്‍കേണ്ടതാണ്.

                                   ഒപ്പ് /-
 ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്

No comments:

Post a comment