സബ്ജില്ലാ കലോത്സവങ്ങളുടെ അപ്പീല്‍ - അപ്പീല്‍ തുക തിരിച്ചുനല്‍കുന്നത് സംബന്ധിച്ച്

ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ തലശ്ശേരിയില്‍ വെച്ച് നടന്ന, സബ്ജില്ലാ കലോത്സവങ്ങളുടെ അപ്പീല്‍ പരിശോധനയില്‍  അംഗീകരിക്കപ്പെട്ട അപ്പീലുകളുടെ  വിവരങ്ങള്‍ 29.12.2015 ന് എല്ലാ എ.ഇ.ഓ ഓഫീസുകളിലേക്കും ഹൈസ്കൂളുകളിലേക്കും  ഇ.മെയില്‍ ചെയ്തിരുന്നു. അപ്പീല്‍ അംഗീകരിക്കപ്പെട്ട വിദ്യാര്‍ഥികളുടെ  അപ്പീല്‍ തുക 16.01.2016 ന് ശനിയാഴ്ച തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് തിരിച്ചുനല്‍കുന്നു. അപ്പീല്‍ അംഗീകരിക്കപ്പെട്ട വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍/പ്രിന്‍സിപ്പല്‍ ഇവരുടെ സാക്ഷ്യപത്രവുമായി രക്ഷിതാവിനോടൊപ്പം അന്നേ ദിവസം തന്നെ ഓഫീസിലെത്തി നിര്‍ബന്ധമായും തുക വാങ്ങേണ്ടതാണ്. തുക മറ്റൊരു ദിവസം വിതരണം ചെയ്യുന്നതല്ല.

തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

No comments:

Post a comment