വളരെ അടിയന്തിരം - സ്കൂൾ യൂണിഫോം, പുകയില വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച്

അറിയിപ്പ് 
വളരെ അടിയന്തിരം - സ്കൂൾ യൂണിഫോം, പുകയില വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച്

1.  സ്കൂൾ യൂണിഫോം :- 

2016 - 17 വർഷത്തെ സ്കൂൾ യൂണിഫോം വിതരണത്തിനുള്ള തുക 15 / 12 / 2016 -നു തന്നെ എല്ലാ സ്കൂളുകളുടെയും അക്കൗണ്ടിലേക്കു ഇ - ട്രാൻസ്ഫർ ചെയ്തതാണ് . 
2016 - 17 വർഷത്തെ സ്കൂൾ യൂണിഫോം വിതരണം പൂർത്തീകരിച്ചത് സംബന്ധിച്ച് താഴെ പറയുന്ന രേഖകൾ ഉടൻ തന്നെ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
ബില്ല് / വൗച്ചർ , ധന വിനിയോഗ പത്രം , കുട്ടികൾക്ക് യൂണിഫോം വിതരണം ചെയ്തതിനുള്ള ഒപ്പ് പട്ടിക. 

2. പുകയില വിരുദ്ധ പ്രവർത്തനങ്ങൾ :-

സ്കൂളിൽ പുകയില വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച റിപ്പോർട്ട് താഴെ പറയുന്ന വിശദാംശങ്ങൾ സഹിതം 10 / 01 / 2017 - നു തന്നെ ഓഫീസിൽ ഹാജരാക്കേണ്ടതാണ് .
കോപ്‌റ്റ നിയമം വകുപ്പ് 6 (ബി ) പ്രകാരമുള്ള ബോർഡ് സ്കൂളിൽ സ്ഥാപിച്ചത് ( ബോർഡിൽ ഉൾക്കൊള്ളിക്കേണ്ട കാര്യങ്ങളും മറ്റു വിശദാംശങ്ങളും 04 / 01 / 2017 - ലെ എഇഒ ബ്ലോഗിൽ കൊടുത്തത് കാണുക ).
സ്കൂളിൽ പുകയില / ലഹരി  വിരുദ്ധ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനായി സ്കൂൾ പ്രൊട്ടക്ഷൻ കമ്മിറ്റി രൂപീകരിച്ചത് .

                       ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 

       തലശ്ശേരി നോർത്ത് 

No comments:

Post a comment