c- section
24/6/2017
പാഠപുസ്തകവിതരണം , ഗൂഗിൾ മാപ്പിങ്ങ് 

1.  പാഠപുസ്തകവിതരണം:

ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സ്റ്റോക്ക്(24/06/2017) ഉള്ള  പാഠപുസ്തകങ്ങളുടെ പട്ടിക ചുവടെ കൊടുത്തത്  ഡൗൺലോഡ് ചെയ്തു നോക്കി ആയതിൽ നിന്നും സ്കൂളിന് ആവശ്യമുള്ള പുസ്തകങ്ങൾ പ്രധാനാദ്ധ്യാപകർ ഒന്നാം വാള്യം ഇൻഡന്റിന്റെ പ്രിന്റൗട്ടും രസീതിയും  സമർപ്പിച്ച് കൈപ്പറ്റേണ്ടതാണ്.

 
ന്നാം ക്ലാസ്സിലേയും രണ്ടാം ക്ലാസ്സിലേയും വർക്ക് ബുക്കുകൾ ( THE WORLD AROUND US ) ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിയിട്ടുണ്ട് . ആയത് കൈപ്പറ്റുവാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ ആറാം പ്രവൃത്തി ദിനത്തിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഉടൻ കൈപ്പറ്റേണ്ടതും എത്രയും പെട്ടെന്ന് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യേണ്ടതുമാണ്.
 സ്കൂളുകളിൽ ബാക്കി വന്ന 2017-'18 - 1 -)o വാള്യം പാഠപുസ്തകങ്ങൾ  23/ 06/ 2017 ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് മുൻപായി ചുവടെ കൊടുത്ത മാതൃകയിലുള്ള (ആരോഹണ ക്രമത്തിലുള്ളത്) പട്ടികയിൽ പുസ്തകങ്ങളുടെ പേരും എണ്ണവും രേഖപ്പെടുത്തിയത് സഹിതം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിക്കേണ്ടതാണ്.  

             സ്കൂളിന്റെ പേര് :
ക്രമ 
നം.
പുസ്തകത്തിന്റെ പേര്
സ്റ്റാൻഡേർഡ് 
ബാക്കി വന്ന
പാഠപുസ്തകങ്ങളുടെ 
എണ്ണം 
1.

1

2

1

3

1

4

2

5

2

6

3

7

3

8

3

9

4


                                                                    
                                                                     SIGNATURE OF HM & SEAL    
********************************************************************************************************************************



(2)      ഗൂഗിൾ മാപ്പിങ്ങ് : ( 23-06-2017-നുള്ളിൽ ചെയ്തിരിക്കണം )
        
         ചുവടെ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ ഡൗൺലോഡ് ചെയ്ത് print     എടുക്കാവുന്നതാണ് . click here. 
   (Attention - HM Forum secretary - Please give necessary directions to all HMs. to ensure the mapping is fully completed  in detail )
         എല്ലാ പ്രധാനാദ്ധ്യാപകരും  അതാത് സ്കൂളിന്റെ ജി - മെയിൽ തുറന്ന് നിങ്ങളുടെ കമ്പ്യൂട്ടർ മൗസിന്റെ കഴ്സർ ( ഏറോ മാർക്ക് ) സ്‌ക്രീനിൽ മുകളിൽ വലതുവശത്ത് വെള്ള നിറത്തിലുള്ള ചെറിയ ഒൻപത് ചതുരങ്ങളടങ്ങിയ ചിന്ഹത്തിൽ ക്ലിക്ക് ചെയ്ത്‌ വരുന്ന വിൻഡോയിൽ 'Maps ' എന്ന എഴുത്തോടുകൂടിയ ചിന്ഹത്തിൽ ക്ലിക്ക് ചെയ്താൽ ഗൂഗിൾ മാപ്‌സ് ഭൂപടം വരും. പ്രസ്തുത മാപ്പിൽ  ഇടത് വശത്തു മുകളിലായുള്ള സെർച്ച് കോളത്തിൽ സ്കൂളിന്റെ പേര് ടൈപ്പ് ചെയ്ത് തൊട്ട് വലതു വശത്തു കാണുന്ന സെർച്ച് ചിഹ്നത്തിൽ ക്ലിക്ക് ചെയ്ത്   (ഗൂഗിൾ മാപ്പിൽ ചുവന്ന പിൻ മാർക്കിനോടൊപ്പം സ്കൂളിന്റെ പേര് വരുന്നത് കാണാം )ചുവടെ കൊടുത്ത കാര്യങ്ങൾ പരിശോധിച്ചുറപ്പുവരുത്തേണ്ടതാണ്.

1.  മേൽപറഞ്ഞ വിധം സ്കൂളിനെ കണ്ടെത്തിയാൽ സ്‌ക്രീനിന്റെ ഇടത് വശത്തു നീല ബോക്സിൽ സ്കൂളിന്റെ പേരുണ്ടാകും . അതിനു താഴെവെള്ള നിറത്തിലുള്ള ബോക്സിൽ മുൻപ് നിങ്ങൾ കൊടുത്തിട്ടുള്ള വിവരങ്ങൾ - യഥാക്രമം സ്കൂളിന്റെ പേര് ,സ്കൂളിന്റെ അഡ്രസ് , ഫോൺ നമ്പർ , പ്രവൃത്തി സമയങ്ങൾ എന്നിവയും ചുവടെ suggest an edit , add a photo എന്നീ ഓപ്ഷനുകളും കാണാം . അതിൽ തിരുത്ത് ആവശ്യമാണെങ്കിൽ , അതായത് --
എ)   സ്കൂളിന്റെ പേര് സ്കൂൾ സീലിലുള്ള അതേ പോലെ പൂർണ്ണരൂപത്തിലും ക്യാപിറ്റൽ ലെറ്ററിലും അല്ല ചേർത്തിട്ടുള്ളതെങ്കിൽ ,  
ബി)  മേൽവിലാസം ചുവടെ കൊടുത്തിട്ടുള്ള ഉദാഹരണം പോലെ പൂർണ രൂപത്തിലല്ലെങ്കിൽ --

              (     ഉദാ :   NEAR  AYYAPPA MADAM , ARANGETTUPARAMBA , CHONADAM - VAADIYILPEEDIKA ROAD, ERANHOLI - 670107 , THALASSERY , KANNUR DISTRICT , KERALA .),

സി)    ടെലഫോൺ നമ്പർ ( സ്കൂളിന് ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അതിന്റെ നമ്പർ , അല്ലെങ്കിൽ HM -ന്റെ മൊബൈൽ നമ്പർ ) തെറ്റാണെങ്കിൽ,
 ഡി)    സ്കൂളിന്റെ പ്രവൃത്തി സമയം കൊടുത്തിരിക്കുന്നത് തെറ്റാണെങ്കിൽ ,
ഇ)       മേല്പറഞ്ഞവയൊന്നും ചേർത്തിട്ടില്ലെങ്കിൽ ---

 'suggest an edit' ക്ലിക്ക് ചെയ്ത് വരുന്ന വിൻഡോയിൽ അതാത് കാര്യങ്ങൾക്കു നേരെ ക്ലിക്ക് ച്ചെയ്യുമ്പോൾ വരുന്ന ബോക്സിൽ നിലവിലുള്ള തെറ്റായ വിവരങ്ങൾ നീക്കം ചെയ്ത് ശരിയായ വിവരങ്ങൾ ടൈപ്പ് ചെയ്തതിന് ശേഷം ചുവടെയുള്ള 'Submit' -ൽ 
ക്ലിക്ക് ചെയ്യേണ്ടതാണ് .

അതിനുശേഷം 'add a photo'  -യിൽ ക്ലിക്ക് ചെയ്ത് വരുന്ന വിൻഡോയിൽ കാണുന്ന 'Choose photos to upload' എന്ന് കാണുന്ന ബോക്സിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ കമ്പ്യൂട്ടറിൽ സേവ് ചെയ്ത് വച്ചിരിക്കുന്ന സ്കൂളിന്റെ ഫോട്ടോകൾ  അപ്‌ലോഡ് ചെയ്ത് ചുവടെ ഇടത് വശത്തു താഴെ കാണുന്ന സെലക്ട് ബട്ടൺ ക്ലിക്ക് ചെയ്യേണ്ടതാണ് .
*** ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ് .
* ഒന്നിലധികം ഫോട്ടോകൾ ( മുൻ വശത്തു  നിന്നുള്ളതും കോണിൽ നിന്നുള്ളതുമാകാം - അതായത് 2 എണ്ണം)
* ഫോട്ടോ സ്കൂൾ തുറന്നിരിക്കുന്ന സമയത്തുള്ളതും സ്കൂളിന്റെ വ്യക്തമായി കാണാവുന്ന വിധത്തിൽ നെയിം ബോർഡ്  ഉൾപെട്ടതുമായിരിക്കണം .

* ഫോട്ടോ സ്കൂളിന് മുൻവശത്തുള്ള റോഡിൽ നിന്നുള്ളതോ അല്ലെങ്കിൽ സ്കൂൾ ഗേറ്റിനു സമീപത്തു നിന്നുള്ളതോ ആയിരിക്കുന്നത് അഭികാമ്യമാണ് .

                      ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ 
       തലശ്ശേരി നോർത്ത് 

No comments:

Post a Comment