ആട്ടവും പാട്ടും അഭിനയവുമായി പയ്യന്നൂരിന് നാലുനാള്‍ ഉത്സവം. കണ്ണൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് 14 വേദികളിലായി ചൊവ്വാഴ്ച തിരശ്ശീല ഉയര്‍ന്നു. പയ്യന്നൂര്‍ എ.കുഞ്ഞിരാമന്‍ അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ കൗമാര കലോത്സവം പി.കരുണാകരന്‍ എം.പി. ഉദ്ഘാടനം ചെയ്തു.

സമ്മാനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനുപകരം ഇത്തരം കലാമേളകളെ സ്‌പോര്‍ട്‌സ്മാന്‍ സ്​പിരിറ്റോടെ കാണണമെന്ന് പി.കരുണാകരന്‍ എം.പി. പറഞ്ഞു.

പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി.ലളിത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കൃഷ്ണ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.റോസ, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.ഗൗരി, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ.ഗംഗാധരന്‍, എ.പി.നാരായണന്‍, എം.സഷീര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം.അബ്ദുള്‍കരീം എന്നിവര്‍ സംസാരിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ദിനേശന്‍ മഠത്തില്‍ സ്വാഗതവും സ്വീകരണകമ്മിറ്റി കണ്‍വീനര്‍ സി.ഷറഫുദ്ദീന്‍ നന്ദിയും പറഞ്ഞു.
No comments:

Post a comment