എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇത്തവണയും പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയാണ്. ഇത്ര വേഗത്തില്‍ പരീക്ഷാഫലം പുറത്തിറക്കുന്നതില്‍ നമ്മുടെ പരീക്ഷാഭവനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. 2014 ഏപ്രില്‍ 16 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്കായിരിക്കും ഫലപ്രഖ്യാപനം. കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം അനാലിസിസ് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ മാത്​സ് ബ്ലോഗ് ഒരുക്കുന്നുണ്ട്. വ്യക്തിഗത റിസല്‍ട്ടും സ്ക്കൂള്‍ തല റിസല്‍ട്ടും പ്രസിദ്ധീകരിക്കുന്നതിന് ഔദ്യോഗിക വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും എസ്.എസ്.എല്‍.സി ഫലം അനലൈസ് ചെയ്യുന്നതിന് വേണ്ടി ഒരു സംവിധാനവും നിലവിലില്ലായിരുന്നു. ഈ ഘട്ടത്തിലാണ് മാത്​സ് ബ്ലോഗിനു വേണ്ടി ടീമംഗമായ ശ്രീനാഥ് വ്യക്തിഗതവും സ്ക്കൂള്‍, വിദ്യാഭ്യാസ ജില്ലാ, റവന്യൂജില്ലാ, സംസ്ഥാനതല അനാലിസിസുകള്‍ തയ്യാറാക്കുന്നതിന് വേണ്ടി ഒരു പോര്‍ട്ടല്‍ തയ്യാറാക്കി കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചത്. ഈ വര്‍ഷവും റിസല്‍ട്ട് അനാലിസിസ് http://results.mathsblog.in എന്ന സൈറ്റില്‍ നിന്ന് ലഭിക്കും. മാത്രമല്ല, വ്യക്തിഗത റിസല്‍ട്ട് മൊബൈലില്‍ അറിയുന്നതിനായുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനും www.mathsblog.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാം. റിസല്‍ട്ട് ഔദ്യോഗികമായി പ്രഖ്യാപിക്കുമ്പോള്‍ അതോടൊപ്പം മാത്​സ് ബ്ലോഗിലും ഈ വര്‍ഷം എസ്.എസ്.എല്‍.സി റിസല്‍ട്ട് ലഭിക്കും. എന്താണ് ഈ റിസല്‍ട്ട് അനാലിസിസ്? ഈ പോര്‍ട്ടലില്‍ നിന്ന് എന്തെല്ലാം ലഭിക്കും? നമുക്കു നോക്കാം.

ആദ്യ മെനു : Student Info
കുട്ടിയുടെ രജിസ്റ്റര്‍ നമ്പര്‍ നല്‍കി Submit അമര്‍ത്തിയാല്‍ വ്യക്തിഗത റിസല്‍ട്ട് ലഭിക്കുന്നു.

രണ്ടാം മെനു : School Info
  1. School Code നല്‍കി Submit അമര്‍ത്തിയാല്‍ സ്ക്കൂള്‍തല റിസല്‍ട്ട് ലഭിക്കുന്നു.
  2. School Code നല്‍കിയ ശേഷം Sort by എന്ന ബട്ടണില്‍ നിന്നും Register Number, Student Name, TGP (Total Grade Point), A+കളുടെ എണ്ണം എന്നിവയിലേതെങ്കിലും തിരഞ്ഞെടുത്താല്‍ അവയുടെ ആരോഹണക്രമത്തില്‍ ഫലം സോര്‍ട്ട് ചെയ്യാം.
  3. ഇതിനു ചുവടെയായി Subject Statistics എന്നൊരു അനാലിസിസുണ്ട്. ഇതുവഴി ആ വിദ്യാലയത്തിലെ ഓരോ വിഷയത്തിനും കുട്ടികള്‍ക്കു ലഭിച്ച ഗ്രേഡുകളുടെ എണ്ണം നല്‍കിയിട്ടുണ്ട്. ഉദാ: ഫിസിക്സിന് A+ ലഭിച്ചവരുടെ എണ്ണം, A ലഭിച്ചവരുടെ എണ്ണം, B+ ലഭിച്ചവരുടെ എണ്ണം....എന്നിങ്ങനെ
# 10A+ Lost എന്ന തലക്കെട്ടിലൂടെ 9A+ കിട്ടിയ വിദ്യാര്‍ത്ഥിക്ക് ഏത് വിഷയത്തിനാണ് A+ നഷ്ടമായതെന്നു കണ്ടെത്താം.
# ഗ്രേഡിങ് സിസ്റ്റത്തില്‍ ശതമാനം കണ്ടുപിടിക്കുന്ന രീതി ശാസ്ത്രീയമല്ലെങ്കിലും TGP യെ .9 കൊണ്ട് ഹരിച്ച് ശതമാനത്തിലാക്കി പലരും പറയാറുണ്ട്.

മൂന്നാം മെനു : Educational District
  1. Overview എന്ന മെനു വഴി ഓരോ വിദ്യാഭ്യാസജില്ലയിലേയും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം കണ്ടെത്താനാകും.
  2. School Statistics എന്ന മെനുവഴി ആ വിദ്യാഭ്യാസ ജില്ലയിലെ Total Students, വിജയ ശതമാനം, EHS, NI, Absent, Withheld, RAL, 10A+, 9A+ എന്നിവ കണ്ടെത്താന്‍ കഴിയും. ഓരോ മെനുവിലും ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇവ ദൃശ്യമാവുകയും ചെയ്യും.
  3. School Statistics എന്ന മെനുവഴി ഒരു വിദ്യാഭ്യാസജില്ലയിലെ സ്ക്കൂളുകളില്‍ ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ സ്റ്റാറ്റിറ്റിക്സ് ഒരുമിച്ച് കാണാന്‍ കഴിയും.
നാലാം മെനു : Revenue District
  1. Overview എന്ന മെനു വഴി ഓരോ റവന്യൂജില്ലയിലേയും പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം കണ്ടെത്താനാകും.
  2. School Statistics എന്ന മെനുവഴി ആ റവന്യൂ ജില്ലയിലെ Total Students, വിജയ ശതമാനം, EHS, NI, Absent, Withheld, RAL, 10A+, 9A+ എന്നിവ കണ്ടെത്താന്‍ കഴിയും. ഓരോ മെനുവിലും ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇവ ദൃശ്യമാവുകയും ചെയ്യും.
  3. School Statistics എന്ന മെനുവഴി ഒരു റവന്യൂജില്ലയിലെ സ്ക്കൂളുകളില്‍ ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ സ്റ്റാറ്റിറ്റിക്സ് ഒരുമിച്ച് കാണാന്‍ കഴിയും.
അഞ്ചാം മെനു : State
  1. State Overview വഴി സംസ്ഥാനത്ത് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം കണ്ടെത്താനാകും.
  2. Educational Districts Statistics വഴി വിദ്യാഭ്യാസജില്ലകളുടെ പ്രകടനം കാണാന്‍ കഴിയും. ഈ പേജില്‍ എല്ലാ വിദ്യാഭ്യാസജില്ലകളിലുമായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം പട്ടികരൂപത്തില്‍ കണ്ടെത്താനാകും. മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇത് സോര്‍ട്ട് ചെയ്യാന്‍ കഴിയും.
  3. Revenue Districts Statistics വഴി റവന്യൂജില്ലകളുടെ പ്രകടനം കാണാന്‍ കഴിയും. ഈ പേജില്‍ എല്ലാ റവന്യൂജില്ലകളിലുമായി പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം, വിജയശതമാനം, EHS,NI, Absent, Full A+, 9A+, 100% കിട്ടിയ വിദ്യാലയങ്ങളുടെ എണ്ണം എന്നിവയെല്ലാം പട്ടികരൂപത്തില്‍ കണ്ടെത്താനാകും. മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ആരോഹണക്രമത്തിലും അവരോഹണക്രമത്തിലും ഇത് സോര്‍ട്ട് ചെയ്യാന്‍ കഴിയും.
  4. Subject Statistics എന്ന മെനുവില്‍ സംസ്ഥാനത്ത് ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡുകളുടെ എണ്ണം കാണാന്‍ കഴിയും. ഉദാഹരണത്തിന് സംസ്ഥാനത്ത് ഇംഗ്ലീഷിന് A+ ലഭിച്ചവരുടെ എണ്ണം, A ലഭിച്ചവരുടെ എണ്ണം... എന്നിങ്ങനെ.
  5. ഇതേ പേജില്‍ Subject Statistics (%) നു ചുവടെയായി ഓരോ വിഷയത്തിന്റേയും ഗ്രേഡുകളുടെ എണ്ണം ശതമാനക്കണക്കിലും നല്‍കിയിട്ടുണ്ട്.
  6. Subject wise Statistics ല്‍ ഓരോ വിഷയം സെലക്ട് ചെയ്ത് നല്‍കുന്നതിനനുസരിച്ച് എല്ലാ വിദ്യാഭ്യാസജില്ലകളും അതിനു കീഴെ റവന്യൂജില്ലകളും ലിസ്റ്റുചെയ്യുകയും പട്ടികയില്‍ ആ വിഷയത്തിന് A+,A,B+... ഗ്രേഡുകള്‍ ലഭിച്ചവരുടെ എണ്ണം, Absent, RAL, withheld, Total Students, ആ വിഷയം വിജയിച്ചവരുടെ എണ്ണം, ആ വിഷയത്തില്‍ NI ആയവരുടെ എണ്ണം, % of Success എന്നിവ ദൃശ്യമാവുകയും ചെയ്യും. വിദ്യാഭ്യാസജില്ലയുടെ ചുവടെയായിരിക്കും റവന്യൂജില്ലയുടെ സ്റ്റാറ്റിസ്റ്റിക്സ് ദൃശ്യമാവുക.
ആറാം മെനു : Full A+ Schools
  1. State, Revenue District, Educational District എന്നീ മെനു ഉപയോഗിച്ച് സംസ്ഥാനത്തേയും ഓരോ റവന്യൂജില്ലയിലേയും ഓരോ വിദ്യാഭ്യാസജില്ലയിലേയും സ്ക്കൂളുകളില്‍ Full A+ കിട്ടിയ കുട്ടികളുടെ എണ്ണം കാണാം.
  2. മാത്രമല്ല, ഏറ്റവും കൂടുതല്‍ Full A+ കിട്ടിയ സ്ക്കൂള്‍, ഇതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ സ്ക്കൂള്‍, ആകെ കുട്ടികളെ അടിസ്ഥാനമാക്കി Full A+ ന്റെ ശതമാനം, എന്നിങ്ങനെയെല്ലാം സോര്‍ട്ട് ചെയ്യാം.
ഏഴാം മെനു : 100% Schools
  1. State, Revenue District, Educational District എന്നീ മെനു ഉപയോഗിച്ച് സംസ്ഥാനത്തേയും ഓരോ റവന്യൂജില്ലയിലേയും ഓരോ വിദ്യാഭ്യാസജില്ലയിലേയും 100% കിട്ടിയ സ്ക്കൂളുകള്‍ കാണാം.
  2. മാത്രമല്ല, School Code, പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍, Full A+ ലഭിച്ച വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെയെല്ലാം അവരോഹണക്രമത്തില്‍ സോര്‍ട്ട് ചെയ്യാം.

No comments:

Post a Comment