സ്പാര്‍ക്ക്
അതിന്റെ സേവനങ്ങള്‍
ത്വരിതപ്പെടുത്തുന്നതിന്റെ
ഭാഗമായി നടപ്പില്‍ വരുത്തുന്ന
മറ്റൊരു പദ്ധതിയാണ് Online
Password Reset. മുമ്പ്
പാസ്വേര്ഡ് ബ്ലോക്കായി
ക്കഴിഞ്ഞാല്‍ ഇ-മെയില്‍
അയച്ച് മറുപടിക്ക്
കാത്തിരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്.
എന്നാല്‍
ഇപ്പോള്‍ വെറും സെക്കന്റുകള്‍ക്കുള്ളില്‍
നമുക്ക് തന്നെ പാസ്വേര്ഡ്
റീസെറ്റ് ചെയ്തെടുക്കാം.
സ്പാര്‍ക്കിന്റെ
ഇത്തരം സേവനങ്ങളെ നമുക്ക്
അഭിനന്ദിക്കാം..
സ്പാര്‍ക്കില്‍
നല്‍കിയിട്ടുള്ള മൊബൈല്‍
നമ്പര്‍, ഇ-മെയില്‍
അഡ്രസ്, ജനന
തീയതി എന്നിവ കൃത്യമാണെങ്കില്‍
മാത്രമേ Online
Password Reset കൃത്യമായി
നടക്കുകയുള്ളൂ.
പാസ്വേര്ഡ്
റീസെറ്റ് ചെയ്യുന്നതിനുള്ള
നടപടിക്രമങ്ങള്‍ അറിയുന്നതിന്
തുടര്‍ന്ന് വായിക്കുക
1)
സ്പാര്‍ക്കിന്റെ
ലോഗിന്‍ വിന്‍ഡോയില്‍ PEN
നമ്പരും
Password ഉം
നല്കുന്ന ബോക്സുകള്‍ക്ക്
താഴെയായി കാണുന്ന Forgot
Password എന്ന
ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2) തുടര്‍ന്ന് ലഭിക്കുന്ന വിന്‍ഡോയില്‍ PEN, Date of Birth, Email Address എന്നിവ നല്കി Submit ബട്ടണ്‍ അമര്‍ത്തുക.
3) തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ വെരിഫൈ ചെയ്യുന്നതിനുള്ള വിന്‍ഡോ ലഭിക്കും.
മൊബൈല്‍ നമ്പര്‍ കൃത്യമാണെങ്കില്‍ Verify ബട്ടണ്‍ അമര്‍ത്തുക. ഈ സമയം
മൊബൈല്‍ താങ്കളുടെ കൈവശം ഉണ്ടായിരിക്കണം.
4) ഇപ്പോള്‍ താങ്കളുടെ മൊബൈലിലേക്ക് ഒരു OTP (One Time Password)
എസ്.എം.എസ് ആയി അയച്ചു തരും. അല്പ സമയം കാത്തിരുന്നിട്ടും OTP മെസേജ്
വന്നില്ലെങ്കില്‍ Regenerate എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതി. SMS
ആയി ലഭിക്കുന്ന OTP വിന്‍ഡോയില്‍ കാണുന്ന Enter One Time Password എന്ന
ബോക്സില്‍ എന്റര്‍ ചെയ്ത് Confirm ബട്ടണ്‍ അമര്‍ത്തുക.
No comments:
Post a Comment