എല്‍ എസ്.എസ് /യു.എസ് എസ് പരീക്ഷ നടത്തിപ്പ് സംബന്ധിച്ച്

എല്‍ എസ്.എസ് /യു.എസ് എസ് പരീക്ഷകള്‍ നാളെ (28/03/2015) ശനിയാഴ്ച ഉപജില്ലയിലെ ഏഴ് സെന്ററുകളിലായി നടത്തപ്പെടുകയാണ്. ചീഫ് സൂപ്രണ്ട് മാരും ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് മാരും പരീക്ഷ സംബന്ധമായി ചെയ്ത് തീര്‍ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഇന്ന് ഉച്ചയ്ക്ക് ശേഷം 2 മണിക്കകം ചെയ്തു തീര്‍ക്കേണ്ടതാണ്.പ്രധാന അധ്യാപകര്‍ അതാത് സ്കൂളിലെ പരീക്ഷാര്‍ത്ഥികളുടെ ഹാള്‍ ടിക്കറ്റ് എല്‍ എസ്.എസ്/ യു.എസ് എസ് പരീക്ഷാ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തെടുത്ത്  അതാത് ചീഫ് സൂപ്രണ്ടുമാരുടെ ഒപ്പ് രേഖപ്പെടുത്തിയതിന്     ശേഷം  വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യേണ്ട ജോലി ഇന്ന് ഉച്ചയ്ക്ക് 12 മണിക്കകം ചെയ്തു തീര്‍ക്കേണ്ടതാണ്.ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് സാങ്കേതിക തടസ്സം നേരിടുകയാണെങ്കില്‍ ഉടനെ ഓഫിസിന്റെ സഹായം തേടേണ്ടതാണ്.


No comments:

Post a comment