പ്രധാനാദ്ധ്യാപകർ വളരെ അടിയന്തിരമായി ചെയ്യേണ്ടുന്നത്

സി-സെക്‌ഷൻ:
പ്രധാനാദ്ധ്യാപകർ വളരെ അടിയന്തിരമായി ചെയ്യേണ്ടുന്നതും ആവശ്യാനുസരണം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടുന്നതുമായ 14 കാര്യങ്ങൾ 


*****ഗൂഗിൾ മാപ്പിങ്ങ് - വളരെ പ്രധാനപ്പെട്ടത് - ഗൂഗിൾ മാപ്പിൽ ലഭ്യമല്ലാത്ത സ്കൂളുകളുടെ പേര് ചുവടെ കൊടുക്കുന്നു. പ്രസ്തുത സ്കൂളുകൾ 12/06/2017 ഉച്ചയ്ക്കു 1 മണിക്ക് മുൻപായി കാര്യങ്ങൾ പൂർത്തീകരിച്ച് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. എല്ലാ പ്രധാനാദ്ധ്യാപകരും സ്കൂളിന്റെ ഇ-മെയിൽ തുറന്ന് ഗൂഗിൾ മാപ് എടുത്ത് എഡിറ്റ് ചെയ്ത് സ്കൂളിന്റെ പേര് സ്കൂൾ സീലിൽ ഉള്ള അതേ സ്പെല്ലിങ് ആക്കേണ്ടതാണ്.
മറ്റ് കാര്യങ്ങൾ താഴെ കൊടുത്ത പരിപത്രത്തിൽ പറഞ്ഞതു പോലെ ചെയ്യേണ്ടതാണ്.

                                            ഡൗൺലോഡ് പരിപത്രം 
                                            ഗൂഗിൾ മാപ്പിങ് ചെയ്യുന്നവിധം

ഗൂഗിൾ മാപ്പിൽ ലഭ്യമല്ലാത്ത സ്കൂളുകൾ:-

1.   ARANGETTUPARAMBA SOUTH LP SCHOOL
2.   CHUNDANGAPOIL NORTH LP SCHOOL
3.   PONNIAM SOUTH CENTRAL LP SCHOOL
4.   PONNIAM WEST MUNDOLI LP SCHOOL
5.   VADAKKUMBAD WEST JUNIOR BASIC SCHOOL        

                                    ******************

 1.  സ്കൂൾ വാഹനങ്ങളുടെ പുതുക്കിയ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ    പകർപ്പ്   ഉടൻ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ടിട്ടില്ലെന്നു ഉറപ്പ് വരുത്തേണ്ടതാണ്. 
                                                                    ഡൗൺലോഡ്-  പരിപത്രം

 2.  2016-'17 വർഷത്തെ മികച്ച പി.ടി.എ തെരഞ്ഞെടുക്കൽ- താല്പര്യമുള്ള വിദ്യാലയങ്ങൾ അപേക്ഷ സമർപ്പിക്കേണ്ടതാണ് .                                                             ഡൗൺലോഡ്- അപേക്ഷിയ്ക്കുവാനുള്ള പ്രൊഫോർമ & പരിപത്രം

 3.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിലൂടെ പഠന നിലവാരം    ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ. പദ്ധതി പുരോഗതി റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്                                    ഡൗൺലോഡ്-  പരിപത്രം

4.  ഹരിത കേരളം - എന്റെ മരം പദ്ധതി പ്രകാരം കുട്ടികൾക്ക് വിതരണം ചെയ്യേണ്ടുന്ന വൃക്ഷത്തൈകൾ ഇനിയും കൈപ്പറ്റാത്ത പ്രഥമാധ്യാപകർ ആയത് ഉടൻ കൈപ്പറ്റി വിതരണം ചെയ്യേണ്ടതാണ്.             ഡൗൺലോഡ് - പരിപത്രം

5.  ഊർജ സംരക്ഷണ അവബോധം സ്കൂൾ കുട്ടികളിലൂടെ- സ്മാർട്ട് എനർജി പ്രോഗ്രാം 2017-'18                                              ഡൗൺലോഡ് - പരിപത്രം

6.  അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് അംഗീകാരമുള്ള സ്കൂളുകളിൽ പ്രവേശനം നൽകുന്നത് സംബന്ധിച്ച്- 
                                                                        ഡൗൺലോഡ് - ഉത്തരവ് 

 7.   പാഠപുസ്തക വിതരണം 2017-'18 - വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാത്ത പ്രധാനാധ്യാപകരോട് വിശദീകരണം ആവശ്യപ്പെടുന്നത് - 
                                                     ഡൗൺലോഡ് എഴുത്ത്
 
8.  പാഠപുസ്തക വിതരണം 2017-'18- ആറാം പ്രവൃത്തി ദിവസത്തെ എക്സസ്/ഷോർട്ടേജ് കണക്കുകൾ  സംബന്ധിച്ച് - ഡൗൺലോഡ് എഴുത്ത് 

9.   കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ - സ്കൂളുകളിലും അംഗൻവാടികളിലും പുതിയ അധ്യയന വർഷത്തിൽ ഫാനുകൾ സ്ഥാപിക്കുന്നത് - എല്ലാ ക്ലാസ്സുകളിലും ഫാൻ സ്ഥാപിച്ച് വിവരം 17-06-2017-നു മുൻപ് രേഖാമൂലം അറിയിക്കേണ്ടതാണ് - 

                                                  ഡൗൺലോഡ്  എഴുത്ത്
 
10. എല്ലാ വികലാംഗ വിദ്യാർത്ഥികൾക്കും സ്കൂളിൽ പ്രാഥമിക സൗകര്യം ചെയ്ത് കൊടുക്കുന്നത് - വേണ്ടുന്ന കാര്യങ്ങൾ യഥാവിധി ചെയ്ത് വിവരം 17-06-2017-നു മുൻപ് രേഖാമൂലം അറിയിക്കേണ്ടതാണ്-   

                                                     ഡൗൺലോഡ് എഴുത്ത്
 
11.  സ്കൂളുകളിൽ ഓട്ടോമാറ്റിക് നാപ്കിൻ വെൻഡിങ് യന്ത്രവും ഇൻസിനറേറ്ററും സ്ഥാപിക്കുന്നത് -(അറിവിലേക്കായി) 

                                                     ഡൗൺലോഡ് പരിപത്രം
 
12.   മലയാളത്തിനു പകരം സ്പെഷ്യൽ/അഡീഷണൽ ഇംഗ്ലീഷ് അനുവദിക്കുന്നത് - അപേക്ഷകൾ സ്കൂൾ പ്രധാനാധ്യാപകൻ മുഖേന സമർപ്പിക്കേണ്ടതാണ് - 

                                             ഡൗൺലോഡ് എഴുത്ത്
 
13. പ്രൊഫ: ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് 2017-'18 - കൃതികൾ അയയ്ക്കുന്നത്-പ്രധാനാധ്യാപകർ സഹഅധ്യാപകരെ വിശദാംശങ്ങൾ പൂർണമായും ഉടൻ അറിയിക്കേണ്ടതാണ് - 

                                            ഡൗൺലോഡ് എഴുത്ത് 
 
14. സ്കൂൾ പ്രവേശനം - റ്റി.സി ലഭ്യമാക്കുന്നത് സംബന്ധിച്ച് - 

                                           ഡൗൺലോഡ് പരിപത്രം

                         ഒപ്പ്/-
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
        തലശ്ശേരി നോർത്ത്  

No comments:

Post a comment