ശുചിത്വ മിഷൻ " സ്വഛ്ത ഹി സേവാ "- ക്യാമ്പയിനോടനുബന്ധിച്ച് യു .പി / ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം 27 / 09 / 2017 രാവിലെ 10 മണിക്ക് തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച്


                                                         അറിയിപ്പ്

ശുചിത്വ മിഷൻ " സ്വഛ്ത ഹി സേവാ "- ക്യാമ്പയിനോടനുബന്ധിച്ച് യു .പി / ഹൈ സ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം 27 / 09 / 2017 രാവിലെ 10 മണിക്ക് തലശ്ശേരി താലൂക്ക് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ്. പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായി അതാത് സ്കൂൾ അദ്ധ്യാപകർ 10 മണിക്ക് മുൻപേ മത്സരം നടക്കുന്ന ഹാളിൽ എത്തിച്ചേരേണ്ടതാണ്.

പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് മുൻപായി ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിക്കേണ്ടതാണ്.

മത്സരത്തിൽ 1, 2 , 3 സ്ഥാനങ്ങളിൽ എത്തുന്നവർക്കായി ജില്ലാതല മത്സരം നടത്തുന്നതാണെന്നും ആയതിന്റെ  വേദിയും സമയവും പിന്നീട് അറിയിക്കുന്നതാണെന്നും 'ശുചിത്വ മിഷൻ കണ്ണൂർ ജില്ലാ കോ-ഓർഡിനേറ്റർ' അറിയിച്ചിട്ടുണ്ട്. 
ഈ അറിയിപ്പ് എല്ലാ ക്ലാസ്സുകളിലും വിദ്യാർഥികൾ മുൻപാകെ വായിക്കേണ്ടതും തുടർ നടപടികൾ സ്വീകരിക്കേണ്ടതുമാണ്.

                   ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
     തലശ്ശേരി  നോർത്ത്


സ്വീകർത്താവ് : 5 -)o ക്ലാസ്സുള്ള എൽ . പി . സ്കൂൾ /യു . പി / ഹൈ സ്കൂൾ പ്രധാനാദ്ധ്യാപകർ.

No comments:

Post a comment