പ്രധാനാദ്ധ്യാപക യോഗം - ടെക്സ്റ്റ് ബുക്ക് - രണ്ടാം വാള്യം വിതരണം - ലഭിച്ചതും ഇനി ലഭിക്കാനുള്ളതും - കൈമാറ്റവും -


അറിയിപ്പ്

പ്രധാനാദ്ധ്യാപക യോഗം -03-10-2017 -
കാലത്ത് 10 മണിക്ക് തലശ്ശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ

    വിഷയം : ടെക്സ്റ്റ് ബുക്ക് - രണ്ടാം വാള്യം - വിതരണം- സംബന്ധിച്ച് :
      സൂചന:    1)  കത്ത് നം.എസ്.എസ്.1/28/09/2017/ഡിപിഐ, തി: 28/09/2017.
                                2)  വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ 28 / 09 / 2017 -ലെ ഇമെയിൽ  സന്ദേശം.

   സൂചന (1) കത്ത് ലിങ്ക് ആയി കൊടുത്തത് വായിക്കേണ്ടതാണ് . രണ്ടാം വാള്യം പാഠപുസ്തകങ്ങൾ വിതരണം ചെയ്യുന്നത് ഏറ്റുവാങ്ങുന്നതിനായി ഒക്ടോബർ 1, 2 തീയ്യതികളിൽ സ്കൂൾ സൊസൈറ്റികളും സ്കൂൾ ഓഫീസുകളും തുറന്നിരിക്കേണ്ടതും പാഠപുസ്തക വിതരണത്തിന് യാതൊരു തടസ്സവുമുണ്ടാവാതിരിക്കാൻ വേണ്ടത്ര ജാഗ്രത പുലർത്തേണ്ടതുമാണ് .  സൊസൈറ്റികൾ അവർക്കു ലഭിച്ച പാഠപുസ്തകങ്ങൾ മേല്പറഞ്ഞ തീയ്യതികളിൽ തന്നെ സൊസൈറ്റിക്ക് കീഴിലുള്ള സ്കൂളുകൾക്ക് വിതരണം  ചെയ്യേണ്ടതുമാണ്. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമരുത്.
ലഭിച്ച പാഠപുസ്തകങ്ങളുടെ എണ്ണം അതാത് ദിവസം തന്നെ TEXT BOOK MONITORING SYSTEM 2017 എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്തിരിക്കേണ്ടതാണ്.

     തലശ്ശേരി നോർത്ത് വിദ്യാഭ്യാസ ഉപ ജില്ല പ്രധാനാദ്ധ്യാപക യോഗം  ഒക്ടോബർ മൂന്നാം തീയ്യതി ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് തലശ്ശേരി താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് നടത്തുന്നതാണ്.

                വിഷയം : ടെക്സ്റ്റ് ബുക്ക് - രണ്ടാം വാള്യം വിതരണം - ലഭിച്ചതും ഇനി     ലഭിക്കാനുള്ളതും - കൈമാറ്റവും -



EXCESS - SHORTAGE വിശദാംശങ്ങൾ നിർദിഷ്ട പ്രഫോർമയിൽ പൂരിപ്പിച്ചതും 1 മുതൽ 8 വരെ ക്ലാസ്സുകളിലായി  രണ്ടാം വാള്യം പാഠപുസ്തകങ്ങൾ  അധികം ലഭിച്ചിട്ടുണ്ടെങ്കിൽ അധികം ലഭിച്ച പുസ്തകങ്ങളും സഹിതം അന്നേ ദിവസം പ്രധാനാദ്ധ്യാപകർ നിർബന്ധമായും യോഗത്തിൽ ഹാജരാവേണ്ടതാണ്. നിർദിഷ്ട പ്രൊഫോർമകൾ ഡൌൺലോഡ് ചെയ്യാനുള്ള ലിങ്ക്  കൊടുക്കുന്നു.
പ്രത്യേക ശ്രദ്ധയ്ക്ക് : IX , X ക്ലാസ്സുകളിൽ അധികം ലഭിച്ച രണ്ടാം വാള്യം പാഠപുസ്തകങ്ങൾ കൊണ്ടുവരേണ്ടതില്ല. അവ അതാത് സ്കൂളുകളിൽ തന്നെ ഇപ്പോൾ സൂക്ഷിയ്ക്കേണ്ടതാണ്.

                                                             കത്ത്
      EXCESS - SHORTAGE പ്രഫോർമ- STD I to VIII 
      EXCESS - SHORTAGE
പ്രഫോർമ- STD I X  to X    


മുകളിൽ കൊടുത്ത പ്രൊഫോർമ ഡൌൺലോഡ് ഓപ്ഷൻ ഉപയോഗിച്ചു ഡൌൺലോഡ് ചെയ്താൽ മാത്രമേ എക്സൽ ഫോർമാറ്റിൽ ഉപയോഗിക്കുവാൻ സാധിക്കുകയുള്ളൂ .

         വിശ്വസ്തതയോടെ
                  ഒപ്പ് /-
ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ
     തലശ്ശേരി നോർത്ത്

 

No comments:

Post a Comment