സംസ്ഥാന സ്കൂൾ കലോത്സവം 2016-17 - സ്വാഗത സംഘ രൂപീകരണം

സംസ്ഥാന സ്കൂൾ കലോത്സവം 2016-17 - സ്വാഗത സംഘ രൂപീകരണം 

                 57 മത് കേരള സ്ക്കൂള്‍ കലോത്സവം  2017 ജനുവരി 17 മുതല്‍ 22 വരെ കണ്ണൂരില്‍ വെച്ച് നടക്കുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. കലോത്സവവുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണ യോഗം  2016 ഡിസംബര്‍ 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുകയാണ്. യോഗം ബഹുമാനപ്പെട്ട തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം  നിര്‍വഹിക്കും.
           പ്രസ്തുത യോഗത്തില്‍ ജില്ലയിലെ എല്ലാ ജില്ലാ/ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും സ്ക്കൂള്‍ പ്രധാനാദ്ധ്യാപകരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.   ഡി.പി.ഐ യും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കുന്നതാണ്.
റവന്യു ജില്ലാ കലാ മേളയുടെ മത്സരഫലങ്ങൾ കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ബ്ലോഗിൽ ലഭ്യമാണ് 

                                                             ഡൌൺലോഡ്


(എല്ലാ പ്രധാനാധ്യാപകരുടേയും  അറിവിലേക്കായി)

No comments:

Post a comment